Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fake Image

വെനസ്വേലയുടെ ആക്റ്റിംഗ് പ്രസിഡന്‍റ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ വ്യാജ ചിത്രവുമായി ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ഞായറാഴ്ച ഒരു വ്യാജ ചിത്രം പോസ്റ്റ് ചെയ്തു. 'വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്‍റ്' എന്ന് സ്വയം വിശേഷിപ്പിച്ചാണ് വിക്കിപീഡിയ സ്‌റ്റൈലിലുള്ള ഒരു എഡിറ്റഡ് ചിത്രം ട്രംപ് പോസ്റ്റ് ചെയ്തത്. 2026 ജനുവരിയില്‍ ചുമതലയേറ്റുവെന്ന അടിക്കുറിപ്പോടെയാണ് ചിത്രം.

യുഎസ് വൈസ് പ്രസിഡന്‍റ് ജെഡി വാന്‍സിനെ അദ്ദേഹത്തിന്‍റെ ഡെപ്യൂട്ടിയായും വിശേഷിപ്പിച്ചാണ് ചിത്രം. വെനസ്വേലയില്‍ ട്രംപിന് ഔദ്യോഗികമായി യാതൊരു പദവിയും ഇല്ലാത്ത സാഹചര്യത്തില്‍ ഇത് തമാശയോ പ്രകോപനമോ ഉദ്ദേശിച്ചുള്ള ഒരു ട്രോള്‍ ആണെന്നാണ് മിക്ക മാധ്യമങ്ങളും വിലയിരുത്തുന്നത്.

ജനുവരി ആദ്യം യുഎസ് നടത്തിയ സൈനിക ഓപ്പറേഷനിലാണ് മുന്‍ വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയയെയും പിടികൂടി യുഎസിലേക്ക് കൊണ്ടുവന്നത്. ഡ്രഗ് ട്രാഫിക്കിംഗ്, ഭീകരസംഘങ്ങളുമായുള്ള ബന്ധം എന്നിവയാണ് യുഎസ് മഡുറോയ്ക്ക് എതിരെ ആരോപിക്കുന്ന കുറ്റങ്ങൾ. ഇതിനുശേഷം വെനസ്വേല വൈസ് പ്രസിഡന്‍റ് ഡെല്‍സി റൊഡ്രിഗസ് ഇടക്കാല പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Latest News

Corehub Up